ആരാധകർ ആവേശത്തോടെ കാത്തിരുന്ന ആ കോംബോ ഒടുവിൽ യാഥാർഥ്യമായി. മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. നെടുങ്കണ്ടം മിറാക്കിൾ എന്നാണ് സിനിമയുടെ പേര്.
ശ്യാം പുഷ്കരനൊപ്പം പോൾസൺ സ്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷൈജു ഖാലിദാണ് കാമറ. സംഗീതം നിർവഹിക്കുന്നത് സുഷിൻ ശ്യാമും എഡിറ്റർ സൈജു ശ്രീധരനുമാണ്.
മലയാള സിനിമയിലെ പ്രഗൽഭർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരി ആണ്. കോസ്റ്റ്യൂംസ് മഷർ ഹംസയും മേക്കപ്പ് റോണക്സ് സേവ്യറുമാണ്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. ഭാവന റിലീസ് ആണ് ചിത്രത്തിന്റെ വിതരണം. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായിട്ടായിരിക്കും ചിത്രീകരണം.